Your Image Description Your Image Description

കോഴിക്കോട്: മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ്‌ (33 ) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വളയനാട് നിന്നാണ് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 39.422 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തു. കോഴിക്കോട് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *