Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് പാകിസ്ഥാനിൽ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരം ആതിഥേയരും ന്യൂഡിലൻഡും തമ്മിലാണ്. ഇന്ത്യക്ക് വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം. അന്തിമ ഇലവനിൽ ആരെല്ലാം ഉൾപ്പെടുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

ഇതിനിടെ ഹർഷിത് റാണക്ക് മുകളിൽ അർഷ്ദീപ് സിങ്ങിനെ ഇലവനിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ആസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഡെത്ത് ഓവറുകളെറിയാൻ ഹർഷിത് അത്ര പോരെന്നും അർഷ്ദീപിന്റേത് മികച്ച സ്കിൽസെറ്റാണെന്നും പോണ്ടിങ് പറയുന്നു.

‘ബുംറക്ക് പകരം അർഷ്ദീപ് സിങ്ങിനെ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. അർഷ്ദീപ് ടി20യിൽ എത്ര നന്നായി കളിക്കുന്നുവെന്ന് നമ്മൾ കണ്ടതാണ്. ഏകദിനത്തിൽ അവസരം നൽകിയാൽ ന്യൂബോളിലും ഡെത്ത് ഓവറുകളിലും ബുംറക്ക് സമാനമായ പ്രകടനം കാഴ്ചവെക്കാൻ അർഷ്ദീപിനാകും. ഹർഷിത് മികച്ച സ്കിൽ സെറ്റുള്ള ബൗളറാണ്. ഇടംകൈയൻ ബൗളറായ അർഷ്ദീപിന് പന്തെറിയുമ്പോൾ വലിയ വേരിയേഷൻ വരുത്താനുമാകും. ചാമ്പ്യൻസ് ട്രോഫി പോലുള്ള വലിയ ടൂർണമെന്റിൽ ഇത്തരം ഘടകങ്ങൾ പരിഗണിക്കണം. മിക്ക ടീമുകളുടെയും ടോപ് ഓർഡറിൽ ഏറെയും വലംകൈയൻമാരായിരിക്കും. അർഷ്ദീപിനെ അവർക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും’ പോണ്ടിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *