Your Image Description Your Image Description

കൊ​ച്ചി: അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ ആ​ന​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട​നാ​ട്ടെ പ്ര​ത്യേ​ക കൂ​ട്ടി​ലേ​ക്ക് മാ​റ്റി. അ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ലാ​ണ് വെ​റ്റി​ല​പ്പാ​റ​യി​ല്‍​ നി​ന്ന് ആ​ന​യെ കോ​ട​നാ​ടെ​ത്തി​ച്ച​ത്.

മ​യ​ക്കു​വെ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണ ആ​ന​യെ കു​ങ്കി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ഴു​ന്നേ​ല്‍​പ്പി​ച്ച ശേ​ഷം ആം​ബു​ല​ന്‍​സി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ സ​മ​യ​ത്ത് ആ​ന​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു.

രാ​വി​ലെ 7.15 ഓ​ടെ​യാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ അ​ട​ക്കം 25 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *