Your Image Description Your Image Description

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരിക്കലും ചാർജ്ജ് തീരാത്ത ബാറ്ററിയുള്ള ഫോൺ. ഒരു ദിവസത്തിലധികമുള്ള ഉപയോഗത്തിന് ശേഷവും സ്മാർട്ട്‌ഫോണിന്‍റെ ചാർജ്ജ് തീർന്നുപോകുന്നില്ലെന്ന് ഉറപ്പാക്കുന്ന ബാറ്ററികൾ വികസിപ്പിക്കാൻ പല കമ്പനികളും പ്ലാൻ ചെയ്യുന്നുണ്ട്. ആ തരത്തിലുള്ള പ്രകടനം നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് വരാനിരിക്കുന്ന വൺപ്ലസ് 13 മിനി (OnePlus 13 Mini). ഈ ഫോണിന് 6000+ mAh ബാറ്ററി ശേഷി ഉണ്ടായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

2024 ഒക്ടോബറിൽ 6.82 ഇഞ്ച് അമോലെഡ് സ്‌ക്രീനോട് കൂടിയാണ് ചൈനയിൽ സ്റ്റാൻഡേർഡ് വൺപ്ലസ് 13നെ അവതരിപ്പിച്ചത്. ഇതിന്‍റെ തുടര്‍ച്ചയായി ഈ വർഷം ഏപ്രിലിൽ വൺപ്ലസ് 13 മിനി ഫോൺ അനാച്ഛാദനം ചെയ്യുമെന്ന് ഒരു ടിപ്‌സ്റ്റർ അടുത്തിടെ അവകാശപ്പെട്ടു. വലിപ്പം കുറവാണെങ്കിലും വൺപ്ലസ് 13 മിനിയിൽ 6,000mAh ബാറ്ററി ഉണ്ടാകുമെന്നും ഈ ടിപ്‌സ്റ്റർ പറയുന്നു. മാത്രമല്ല 2025ന്‍റെ രണ്ടാംപകുതിയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി വൺപ്ലസ്, ഓപ്പോ ഹാൻഡ്‌സെറ്റുകൾ 6,500mAh നും 7,000mAh നും ഇടയിൽ ബാറ്ററി ശേഷിയുള്ളതായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

തിരഞ്ഞെടുത്ത വിപണികളിൽ വൺപ്ലസ് 13 ടി (OnePlus 13T) എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് 13 മിനി 6.31 ഇഞ്ച് 1.5K LTPO ഒഎൽഇഡി ഫ്ലാറ്റ് സ്‌ക്രീനുമായി, യൂണിഫോം, സ്ലിം ബെസലുകളോടുകൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഒരു സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ് നൽകുന്നതെന്നും സുരക്ഷയ്ക്കായി ഒരു ഷോർട്ട്-ഫോക്കസ് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മെറ്റൽ മിഡിൽ ഫ്രെയിമുള്ള ഒരു ഗ്ലാസ് ബോഡി ഫോണിനുണ്ടാകുമെന്നാണ് സൂചന. വൺപ്ലസ് 13 മിനിയിൽ 50-മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും, 2x ലംബ സൂം പിന്തുണയുള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *