Your Image Description Your Image Description

ഡ​​​ൽ​​​ഹി: യു​​​ട്യൂ​​​ബ് ഷോ​​​യി​​​ൽ അ​​​ശ്ലീ​​​ല പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ യു​​​ട്യൂ​​​ബ​​​ർ ര​​​ണ്‍വീ​​​ർ അ​​​ല്ല​​​ബാ​​​ഡി​​​യ​​​യു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ് സു​​​പ്രീം​​​കോ​​​ട​​​തി.അ​​​റ​​​സ്റ്റി​​​ൽ​​​ നി​​​ന്ന് ഇ​​​ട​​​ക്കാ​​​ല സം​​​ര​​​ക്ഷ​​​ണം കോടതി അ​​​നു​​​വ​​​ദി​​​ച്ചു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ആ​​​സാം, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ര​​​ണ്‍വീ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ര​​​ണ്‍വീ​​​റി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

കേ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​ത്കാ​​​ലം യു​​​ട്യൂ​​​ബ് പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്തും എ​​​ൻ.​​​ കോ​​​ടീ​​​ശ്വ​​​ർ സിം​​​ഗും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. നി​​​യ​​​മം അ​​​തി​​​ന്‍റെ വ​​​ഴി​​​ക്കു പോ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും കോ​​​ട​​​തി ന​​​ൽ​​​കി.

ഷോ​​​യി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​രു​​​തെ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. രാ​​​ജ്യം വി​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ര​​​ണ്‍വീ​​​റി​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. രാ​​​ജ്യ​​​ത്തി​​​ന് പു​​​റ​​​ത്തു​​​ പോ​​​കാ​​​ൻ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ര​​​ണ്‍വീ​​​ർ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നും മ​​​ന​​​സി​​​ലെ വൃ​​​ത്തി​​​കേ​​​ടാ​​​ണ് പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്നും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ കോ​​​ട​​​തി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *