Your Image Description Your Image Description

തൃശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണകേസിലെ പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബാങ്കിൽ നിന്ന് മോഷ്ടിച്ച പത്ത് ലക്ഷം രൂപ കണ്ടെടുത്തു. കവർച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂർത്തെന്നാണ് കുറ്റസമ്മതം. പ്രതി റിജോ ആൻറണി ബാങ്കിൽ ഉൾപ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കും.

പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്. കവർച്ച നടത്തിയതിൽ 15 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു.

36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നിരുന്നത്.

പ്രതി റിജോ ആന്റണി ജീവിച്ചത് ആഡംബരമായിയാണ്. ഇത് റിജോയുടെ ജീവിതത്തിൽ കടം വരുത്തിവെച്ചത്. വി​ദേശത്ത് ജോലി ചെയ്യുന്ന ഭാര്യ ഇയാൾക്കും കുട്ടികൾക്കും വേണ്ടിയാണ് പണം അയച്ചു നൽകിയിരുന്നത്. ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ച് നൽകിയിരുന്നത്. ഈ പണമാണ് ആഡംബരത്തിനായി ഉപയോ​ഗിച്ചത്. ഫൈവ് സ്റ്റാർ ബാറുകളിലെത്തി മദ്യപിച്ചും, സുഹൃത്തുക്കൾക്ക് പ്രത്യേക പാർട്ടി നൽകിയുമാണ് പണം ചെലവഴിച്ചത്. ഒടുവിൽ കടം വരുത്തി. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കവർച്ച നടത്താൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *