Your Image Description Your Image Description

മലയാള സിനിമാ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. അവർക്ക് എത്ര വീടുണ്ട്, കാറുണ്ട് എന്നൊക്കെ അറിയാനായി ആരാധകർ കാത്തിരിക്കുകയാണ്. താരങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടന്മാരുടെ പട്ടികയില്‍ എപ്പോഴും ഉണ്ടാകാറുള്ള പേരുകളാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും. ഓരോ നടന്മാരും വാങ്ങിക്കുന്ന പ്രതിഫലത്തിന് അനുസരിച്ച് ആസ്തിയില്‍ വ്യത്യാസം വരുന്നു.

വലിയ രീതിയില്‍ പണമുണ്ടാക്കാന്‍ സാധിക്കുന്ന ഇന്‍ഡസ്ട്രി അല്ലാത്തതിനാല്‍ തന്നെ മലയാള സിനിമാ നടന്മാരുടെ ആസ്തി 500 കോടിക്ക് മുകളില്‍ പോകാറില്ല. മലയാള നടന്മാരെ അപേക്ഷിച്ച് മറ്റ് ഭാഷകളിലെ നടന്മാര്‍ കൈപ്പറ്റുന്നത് ഇരട്ടി പ്രതിഫലമാണ്. മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ മലയാളത്തില്‍ കൂടുതല്‍ ആസ്തിയുള്ള നടന്മാര്‍ വളരെ കുറവാണ്.

എന്നാല്‍ സമ്പാദ്യം കുറഞ്ഞ നടന്മാരുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് വളരെ വിരളമാണ്. ആര്‍ക്കാണ് മലയാള സിനിമാ നടന്മാരില്‍ ഏറ്റവും ആസ്തി കുറവെന്ന് അറിയാമോ? ഐഎംഡിബി മലയാളത്തിലെ നടന്മാര്‍ വാങ്ങിക്കുന്ന പ്രതിഫലത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ധ്യാന്‍ ശ്രീനിവാസനാണ് മലയാളത്തില്‍ ഏറ്റവും കുറവ് പ്രതിഫലം വാങ്ങിക്കുന്ന അല്ലെങ്കില്‍ സമ്പത്ത് കുറവുള്ള മുഖ്യധാരാ നടന്‍. 25 മുതല്‍ 75 ലക്ഷം രൂപ വരെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ആസ്തിയായി കണക്കാക്കുന്നത്. ഏറ്റവും കുറവ് പ്രതിഫലം വാങ്ങിക്കുന്ന നടന്‍ എന്ന രീതിയിലുള്ളതാണ് ഈ കണക്ക്. 8 കോടി രൂപയാണ് ധ്യാനിന്റെ ആസ്തിയെന്ന് മറ്റ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ട്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് സൈജു കുറുപ്പാണ്. 34 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 ലക്ഷം രൂപ മുതലാണ് സൈജു ഒരു ചിത്രത്തിനായി കൈപ്പറ്റുന്നത്. വര്‍ഷത്തില്‍ രണ്ട് കോടി രൂപയാണ് നടന്‍ സമ്പാദിക്കുന്നതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പട്ടികയിലുള്ള മറ്റൊരാള്‍ ജോജു ജോര്‍ജാണ്. ജോജുവിന്റെ ആകെ ആസ്തി 27 കോടി രൂപയാണെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് അദ്ദേഹത്തിന് 82 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്നാണ്.

ആസ്തിയുടെ കാര്യത്തില്‍ പുറകില്‍ നില്‍ക്കുന്ന മറ്റൊരു നടന്‍ ആസിഫ് അലിയാണ്. 30 കോടി രൂപയുടെ ആസ്തിയാണ് ആസിഫ് അലിക്കുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് 16 കോടിയുടെ ആസ്തി മാത്രമേ ഉള്ളൂവെന്നും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *