Your Image Description Your Image Description

ന്യൂഡൽഹി: ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിച്ചുണ്ടെന്നും നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു.

2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിയമമായി കഴിഞ്ഞാലുള്ള പേര് ആദായ നികുതി നിയമം എന്നായിരിക്കും. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിർമല സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *