Your Image Description Your Image Description

ഇന്ത്യന്‍ റീ റിലീസില്‍ ഒരു ഹോളിവുഡ് ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ഇന്‍റര്‍സ്റ്റെല്ലാര്‍ ആണ് രണ്ടാം വരവില്‍ തിയറ്റര്‍ നിറച്ച് പ്രേക്ഷകരെ എത്തിച്ചുകൊണ്ടിരിക്കുന്നത്. സയൻസ് ഫിക്ഷൻ മാസ്റ്റർപീസ് അതിന്‍റെ യഥാർത്ഥ റിലീസിന് ഒരു ദശാബ്ദത്തിന് ശേഷവും ശക്തമായ പ്രേക്ഷക ശ്രദ്ധ നേടുന്നുവെന്ന് തെളിയിക്കുന്നതാണ് അതിന്‍റെ റീ-റിലീസിന് നേടിയ 12.50 കോടി രൂപ. ചൊവ്വാഴ്ച ചിത്രം 1.75-1.90 കോടിയാണ് നേടിയത്. പ്രീമിയം, സ്റ്റാൻഡേർഡ് ഫോർമാറ്റുകളിൽ ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്.

വിക്കി കൗശൽ നായകനാകുന്ന ഛാവ റിലീസ് ചെയ്യുന്നതോടെ വെള്ളിയാഴ്ച ഇന്‍റര്‍സ്റ്റെല്ലാര്‍ ഐമാക്സ് സ്ക്രീനുകള്‍ വിടും. എന്നാൽ ഐമാക്സ് സ്‌ക്രീനുകൾ വീണ്ടെടുത്തുകഴിഞ്ഞാൽ ടൈറ്റാനിക്കിന്‍റെ റീ റിലീസ് ഗ്രോസായ 30 കോടി എങ്കിലും ക്രിസ്റ്റഫര്‍ നോളന്‍ സിനിമ നേടും എന്നാണ് സൂചന.

4ഡിഎക്സ് സ്ക്രീനുകളിലും ചിത്രമുണ്ട്. എന്നാല്‍ റീ റിലീസ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത് ഏറെ മുന്‍പ് തന്നെ ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗില്‍ ഒട്ടുമിക്ക ഷോകളും ഫില്‍ ആയിരുന്നു. വലിയ ഡിമാന്‍ഡ് കാരണം സാധാരണ 2 ഡി പതിപ്പും തിയറ്ററുകാര്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്‍റെ ആ​ഗോള റീ റിലീസ് നേരത്തെ നടന്നിരുന്നു. എന്നാല്‍ പുഷ്പ 2 എത്തുന്ന സമയമായതിനാല്‍ ഇന്ത്യന്‍ റീ റിലീസ് വൈകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *