Your Image Description Your Image Description

എത്ര നേരം വേണമെങ്കിലും ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണല്ലേ നമ്മൾ. വൈകി എഴുന്നേൽക്കാൻ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷ വാർത്ത ഉണ്ട്. എന്താണെന്നല്ലെ. വൈകി ഉണരുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിൽ പറയുന്നത്. വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, ഓർമ്മശക്തി എന്നിവയിലും മറ്റുള്ളവരെയപേക്ഷിച്ച് മുൻപന്തിയിലായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഏഴുമുതൽ ഒൻപതുവരെ മണിക്കൂർ രാത്രി ഉറങ്ങണം. തടസ്സമില്ലാതെ സുഖമായി ഉറങ്ങിയാലേ അത് ആരോഗ്യകരമായ ഉറക്കമാവുകയുള്ളൂ. വൈകുന്നേരങ്ങളിൽ സജീവമാകുന്നവർ അഥവാ ‘നൈറ്റ് ഔൾസ്’ രാവിലെ നേരത്തേ ഉണരുന്നവരെക്കാൾ മിടുക്കരായിരിക്കുമെന്നും 26,000 ആളുകളിൽ നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. അതേസമയം, സമയം കൂടുതലോ കുറവോ ആണ് ഉറക്കമെങ്കിൽ ഇത് തലച്ചോറിനും ഓർമ്മശക്തിക്കുമൊക്കെ ദോഷകരമാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *