Your Image Description Your Image Description

ചൈനീസ്‌ ഉൽപന്നങ്ങൾക്ക്‌ അമേരിക്ക അധിക നികുതി ചുമത്തിയതോടെ ടയർ വ്യവസായികൾ റബർ വിപണിയിൽ കരുതലോടെയാണ്‌ നീങ്ങുന്നത്. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഓർഡറുകളുടെ വരവ്‌ മുന്നിൽക്കണ്ട്‌ തായ്‌ലൻഡ്‌ റബർ വില ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം മൂലം പിന്നീട്‌ നിരക്ക്‌ താഴ്‌ന്നു. ചൈനീസ്‌ ടയർ വ്യവസായികളാണ്‌ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌.

വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ അവസരമാക്കി ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ്‌ വില 19,300 രൂപയിൽ നിന്നും 19,100ലേക്ക്‌ താഴ്‌ത്തി. പകൽ താപനില ഉയർന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റബർ ടാപ്പിങ്ങിൽ നിന്നും ഉൽപാദകർ പിന്മാറുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *