Your Image Description Your Image Description
Your Image Alt Text

ഖ്നോ:  1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തേക്കാള്‍ വലുതാണ് രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്‌.പി) നേതാവ് ശരദ് ശര്‍മ.

‘രാമക്ഷേത്ര പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തേക്കാള്‍ വലിയ പ്രസ്ഥാനമായിരുന്നു . കാരണം അത് മതം, സംസ്കാരം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ പങ്കെടുത്ത ഒരു മത പ്രസ്ഥാനമായിരുന്നു. പൂര്‍ത്തിയാകാൻ 500 വര്‍ഷമെടുത്തു, ലക്ഷക്കണക്കിന് ആളുകള്‍ ജീവൻ ബലിയര്‍പ്പിച്ചു. ഇത് 1947ലെ സ്വാതന്ത്ര്യ സമരത്തേക്കാള്‍ വലിയ പ്രസ്ഥാനമായിരുന്നു’ -ശര്‍മ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ ഇതിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് അന്തിമ രൂപം നല്‍കാൻ ഏകദേശം 500 വര്‍ഷമെടുത്തു 1949 മുതല്‍ രാമക്ഷേത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളുകളെക്കുറിച്ച്‌ വിവരിക്കുന്ന ലഘുലേഖ പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായ ഇതിഹാസങ്ങളെക്കുറിച്ച്‌ പുതുതലമുറക്ക് അറിയാൻ ഇത് സഹായിക്കും.  -ശര്‍മ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *