Your Image Description Your Image Description

അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് ദലീമ ജോജോ എംഎൽഎ സന്ദർശിച്ചു. മാസങ്ങളായി നിലച്ചിരുന്ന കെട്ടിടനിർമ്മാണം കഴിഞ്ഞദിവസമാണ് പുനരാരംഭിച്ചത്. നിർമ്മാണ പുരോഗതി വിലയിരുത്തിയ എംഎൽഎ എത്രയും വേഗം പണി പൂർത്തിയാക്കാനുള്ള എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് അറിയിച്ചു.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ആശ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്തംഗം പി എം പ്രമോദ്, ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്ദർശനത്തിൽ എംഎൽഎയ്ക്ക്
ഒപ്പമുണ്ടായിരുന്നു.
കോവിഡ് പോലുള്ള മഹാമാരികൾ, പകര്‍ച്ചവ്യാധികൾ തുടങ്ങിയവയെ നേരിടാൻ ആരോഗ്യമേഖലയെ സുസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഐസോലേഷൻ വാര്‍ഡ് ഒരുക്കുന്നത്. 1.75 കോടി രൂപ ചെലഴിച്ചാണ് ആധുനിക സാങ്കേതികവിദ്യയില്‍ വാർഡിൻ്റെ നിർമ്മാണം. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ട്, കിഫ്ബി എന്നിവ വഴിയാണ് പണം അനുവദിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ സ്ട്രക്ചറൽ ജോലികളാണ് നിലവില്‍ നടക്കുന്നത്. 5000 ചതുരശ്രയടിയിൽ പത്ത് കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് ചേർന്ന് കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോര്‍, സ്റ്റാഫ് മുറി, ഡോക്ടർമാർക്കുള്ള ക്യാബിന്‍, ഡ്രസിംഗ് ഏരിയ, നഴ്സസ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജ്യര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള മുറി തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *