Your Image Description Your Image Description

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 17ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. രാവിലെ 9 മണിയ്ക്കാണ് മന്ത്രി ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിച്ച ശേഷം ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. ബജറ്റ് സമ്മേളനം മാർച്ച് 28 വരെ നീളും.

15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കാൻ പോകുന്നത്.

ഫെബ്രുവരി 13 ന്, മുൻ ബജറ്റിനുള്ള സപ്ലിമെന്ററി ഗ്രാന്റുകളുടെ അവസാന ബാച്ച് പരിഗണിക്കും. ശേഷം ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ ഇടവേള ഉണ്ടാകും. മാർച്ച് 4 മുതൽ 26 വരെ 13 ദിവസത്തേക്ക്, വകുപ്പുതല ബജറ്റ് നിർദ്ദേശങ്ങൾ സഭ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *