Your Image Description Your Image Description

പാലക്കാട് : പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന പദ്ധതിയാണ് ”സൂപ്പർ 100”. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, അഗളി സ്‌കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

ഇവർക്കിടയിൽ നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ”സൂപ്പർ 100” പദ്ധതി യുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ നടന്ന യാത്രയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *