Your Image Description Your Image Description

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ അത്യുഗ്രൻ വിജയം നേടി ഇന്ത്യ. 150 റൺസിന്റെ ഇടിവെട്ട് വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയ്ക്ക് അവസാനം കുറിച്ചത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം.

248 റൺസെന്ന വൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനെ 10.3 ഓവറിൽ വെറും 97 റൺസിന് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു. ഇതോടെ 4-1 എന്ന നിലയിൽ ഇന്ത്യ പരമ്പര ജേതാക്കളായി. 10.3 ഓവറിൽ ഇംഗ്ലണ്ടിന്റെ കരുതന്മാരെയെല്ലാം ഇന്ത്യ പുറത്താക്കി.

മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശർമ, വരുൺ ചക്രവർത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. 55 റൺസ് നേടിയ ഫിലിപ്പ് സാൾട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

Leave a Reply

Your email address will not be published. Required fields are marked *