Your Image Description Your Image Description

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യയുടെ മലയാളി വനിതാ താരം സജന സജീവൻ. അവിശ്വസനീയം എന്ന് പറഞ്ഞാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

‘ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കൾ കാരണമാണ്, ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്, ഇതാ ഇപ്പോൾ ഒരേ വേദിയിൽ താങ്കളോടൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിച്ചു. നിങ്ങളുടെ വലിയ പ്രചോദനത്തിന് നന്ദി. പറയാൻ വാക്കുകളില്ല, ദൈവത്തിനു നന്ദി’ -എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം ബി.സി.സി.ഐ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സച്ചിനൊപ്പം താരം ഫോട്ടോ എടുത്തത്. മിന്നുമണിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ വയനാട്ടുകാരിയാണ് സജന. മാനന്തവാടി ഗവ. വി.എച്ച്.എസ് സ്കൂളിൽ പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിലെത്തുന്നത്. കേരള അണ്ടര്‍ 23 ടീം ക്യാപ്റ്റനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *