Your Image Description Your Image Description

മറാഠാ രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ആസ്പദമാക്കിയ വിക്കി കൗശല്‍ ചിത്രം ”ഛാവ”യില്‍ നിന്ന് വിവാദമായ നൃത്തരംഗം നീക്കും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിലെ വിവാദമായ രംഗം ഒരു ചെറിയ നൃത്ത സീക്വന്‍സ് മാത്രമാണെന്നും ഛത്രപതി സംഭാജി മഹാരാജിന്റെ പാരമ്പര്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് സംവിധായകന്‍ ലക്ഷ്മണ്‍ ഉടേകര്‍ പറഞ്ഞു.

മഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ”ഛാവ” ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ഈ ചിത്രം 1681-ല്‍ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചിത്രത്തിലെ നൃത്ത രംഗം നീക്കം ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.

‘ഞാന്‍ രാജ് താക്കറെയെ കണ്ടു. അദ്ദേഹം ഒരു നല്ല വായനക്കാരനും മറത്ത ചരിത്രം അറിയുന്ന വ്യക്തിയുമാണ്. അതിനാല്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ചില നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വളരെ സഹായകരമാണെന്ന് എന്ന് പറയാം. അദ്ദേഹത്തെ കണ്ടതിന് ശേഷം, ഞാന്‍ ഇപ്പോള്‍ തര്‍ക്കം വന്ന രംഗം സിനിമയില്‍ ഉണ്ടാകില്ലെന്ന് തീരുമാനിച്ചു. സംഭാജി മഹാരാജ് ലെസിം നൃത്തം കളിക്കുന്ന രംഗങ്ങള്‍ ഇനി കാണില്ല’ സംവിധായകന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ടീം ആ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഷിയാജി സാവന്തിന്റെ ഛാവ എന്ന പുസ്തകം ഉദ്ധരിച്ച് ഉടേകര്‍, ഛത്രപതി സംഭാജിയെ 20കളിലൂടെ കടന്ന് പോകുന്ന ഒരു യുവാവയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നും സംവിധായകന്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *