Your Image Description Your Image Description

നമ്മൾ സ്വകാര്യമായി സൂക്ഷിക്കുന്ന ഡാറ്റകൾ മറ്റാരെങ്കിലും ആക്‌സസ് ചെയ്‌താൽ അത് ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കുണ്ടാക്കുക. ഇത്തരം ഡാറ്റ മോഷണം തടയാനായി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഐഡൻ്റിറ്റി ചെക്ക് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതൊരു ബയോമെട്രിക് അധിഷ്‌ഠിത ഫീച്ചറാണ്.

നിലവിൽ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ, സാംസങ് ഗാലക്‌സി ഫോണുകൾക്കായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. ഫീച്ചറുകൾ പ്രവർത്തിക്കുന്ന ഫോണുകൾ മോഷ്ടിക്കപ്പെടുകയോ പാസ് വേഡും മറ്റും അറിയുന്ന ഒരാൾ എടുത്ത് തുറന്ന് ഉപയോഗിക്കുന്നതിനും ഈ ഫീച്ചർ തടയും. പാസ് വേഡ് ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്‌താലും മോഷ്‌ടിക്കപ്പെട്ടാലും പിന്നീട് നിങ്ങളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയില്ല.

വിശ്വസനീയമായ ലൊക്കേഷനുകൾക്ക് പുറത്തുള്ള ഫോണിലെ സെറ്റിംഗ്‍സുകളും അക്കൗണ്ടുകളും ആക്‌സസ് ചെയ്യുന്നതിന് ഒരാൾക്ക് അയാളുടെ ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കേണ്ടിവരും. ഉപയോക്താക്കൾക്ക് ഒന്നിലധികം വിശ്വസനീയമായ ലൊക്കേഷനുകൾ ചേർക്കാനുള്ള ഓപ്ഷൻ ഫീച്ചറിനുണ്ട്. ഒരാൾക്ക് ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്ക് പിൻ കോഡ് മാറ്റാനും കഴിയില്ല.

ഐഡൻ്റിറ്റി ചെക്ക് ഫീച്ചർ മോഷ്‌ടാക്കൾക്ക് ആൻ്റി-തെഫ്റ്റ് ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കുന്നതിനോ നിങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ മാറ്റുന്നതിനോ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. പക്ഷേ നിങ്ങളുടെ ഫോൺ ആക്‌സസ് ചെയ്യുന്ന വ്യക്തി ഇതിനകം ഈ വിശ്വസനീയമായ ലൊക്കേഷനുകളിൽ ഒന്നിലാണെങ്കിൽ ഫീച്ചർ പൂർണമായും സഹായകരമാകണം എന്നില്ലെന്നതും ഗൂഗിൾ വിശദമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *