Your Image Description Your Image Description

ക്രെഡിറ്റ് കാർഡ് എടുത്താൽ നിങ്ങളുടെ പർച്ചെയ്‌സുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും അതിൽ ചെയ്യുന്നത് പതിവാണ്. ബില്‍ അടയ്ക്കല്‍ മുതല്‍ സാധനങ്ങള്‍ വാങ്ങുന്നത് വരെയുള്ള എന്തിനും ഏതിനും ഇത് ഉപയോഗിക്കുമ്പോള്‍, 45 ദിവസത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികകള്‍ക്ക് ഒരു പലിശയും ഈടാക്കില്ല. എന്നാല്‍, ഈ കാലയളവ് കഴിഞ്ഞാൽ പ്രതിമാസം 2-3 ശതമാനം വരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുക എന്ന കാര്യം ഓർമ്മയിൽ വേണം. പലിശ രഹിത കാലയളവ് അവസാനിക്കുന്ന ദിവസം മുതല്‍ മാത്രമല്ല, ഇടപാട് തീയതി മുതലുള്ള പലിശയാണ് ഈടാക്കുക എന്നതാണ് ഇതില്‍ പ്രധാനം. അധിക പലിശ ഈടാക്കുന്നത് ഒഴിവാക്കാന്‍ എത്രയും വേഗം ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത് നല്ലതാണ്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് കമ്പനിയോ ബാങ്കോ 45 ദിവസത്തെ പലിശരഹിത കാലയളവ് ബില്‍ അടയ്ക്കുന്നതിന് നല്‍കും. ഈ സമയത്ത് ബാങ്കിന് പലിശ നല്‍കേണ്ടതില്ല. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡിന്‍റെ ബില്ലിംഗ് ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയാണെന്നും പണമടയ്ക്കേണ്ട അവസാന തീയതി മെയ് 15 ആണെന്നും കരുതുക. ഏപ്രില്‍ 1ന് ഒരു ഇടപാട് നടത്തുകയാണെങ്കില്‍, മെയ് 15 നകം ബില്‍ ക്ലിയര്‍ ചെയ്യുന്നതിന് 45 ദിവസത്തെ പലിശരഹിത കാലയളവ് പ്രയോജനപ്പെടുത്താം. അതേ സമയം, ഏപ്രില്‍ 30 ന് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍, ഈ പ്രത്യേക ഇടപാടിന് 15 ദിവസത്തെ പലിശരഹിത കാലയളവിന് അര്‍ഹതയുണ്ടായിരിക്കും. അതിനാല്‍, പലിശരഹിത കാലയളവിന്‍റെ ദൈര്‍ഘ്യം രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇടപാടിന്‍റെ തീയതിയും ബില്ലിന്‍റെ അവസാന തീയതിയും. ഏപ്രില്‍ 1 നും ഏപ്രില്‍ 30 നും ഇടയില്‍ നടത്തിയ എല്ലാ ഇടപാടുകളും ഒരുമിച്ച് ചേര്‍ത്ത് മെയ് 15 ന് അയയ്ക്കുന്ന അന്തിമ ബില്ലില്‍ ചേര്‍ക്കും. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഏപ്രില്‍ 1 ന് നടത്തിയ ഒരു ഇടപാടിനുള്ള ബില്ലിന്‍റെ ഭാഗിക പേയ്മെന്‍റ് നടത്തുകയാണെങ്കില്‍, പലിശ മെയ് 15 മുതലല്ല, ഏപ്രില്‍ 1 മുതലായിരിക്കും നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *