Your Image Description Your Image Description

പാലക്കാട് : പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തിൽ.

ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള ഒരു സ്ത്രീയാണെന്ന് ജോത്സ്യൻ പ്രവചിച്ചിരുന്നു. ഇതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു.

തിങ്കളാഴ്ചയായിരുന്നു അയൽവാസിയുടെ ഭാര്യയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങി അയൽവാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുന്നത്. പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരാണ് കൊല്ലപ്പെട്ടത്.2019 ഓഗസ്റ്റ് 30-നാണ് സുധാകരന്റെ ഭാര്യ സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *