Your Image Description Your Image Description

കോലഞ്ചേരി: സ്ത്രീയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പുത്തൻകുരിശ് പൊലീസ് മണിക്കൂറുകൾക്കുള്ളിൽ​ പിടികൂടി.

പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ സമദാണ് (44) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം.കടയിലെത്തി സിഗരറ്റ് വാങ്ങിയശേഷം ലൈറ്റർ ചോദിച്ച് നില്ക്കുന്നതിനിടയിൽ ഉടമ ലൈറ്ററെടുക്കാൻ തിരിയുന്നതിനിടെ മാലപൊട്ടിച്ച് സ്കൂട്ടറിൽ കടന്നുകളയുകയായി​രുന്നു.

പുത്തൻകുരിശ് പൊലീസ് നടത്തിയ പഴുതടച്ച തെരച്ചിലിൽ പുത്തൻകുരിശിൽ എത്തിയ സമദിനെ പിടികൂടുകയായിരുന്നു.ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതി​ക്കെതി​രെ സമാനമായ കേസുകളുണ്ട്. നേരത്തെ കാപ്പയും ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *