പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി. കലഞ്ഞൂർ ഒന്നാംകുറ്റിയിലാണ് സംഭവം.
കഞ്ചോട് മനു ആണ് മരിച്ചത്. ശിവപ്രസാദ് എന്നയാളുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ശിവപ്രസാദ് ആണ് മനുവിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.