Your Image Description Your Image Description

ചെന്നൈ : വിദ്യാർഥികളേക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് ​ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്.

​കോളേജ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ​ഗവർണർ വിദ്യാർത്ഥികളോടുള്ള തൻ്റെ പ്രസംഗം അവസാനിപ്പിച്ചത് ജയ് ശ്രീറാം വിളിക്കണമെന്ന അപ്രതീക്ഷിതമായ ആഹ്വാനം ചെയ്യുകയായിരുന്നു.

ഗവർണറുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ​പ്രസംഗത്തിൽ ഗവർണർ ഡിഎംകെയേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *