Your Image Description Your Image Description

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ മോട്ടറോളയുടെ പുതിയ ഫോണ്‍ മോട്ടോ എഡ്ജ് 60 സ്‌റ്റൈലസ് ഈ മാസം 15 ന് വിപണിയിലെത്തും. വരയ്ക്കല്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ദൈനംദിന ജോലികള്‍ക്കായി ഒരു പ്രത്യേക സ്‌റ്റൈലസ് പേനയുമായാണ് ഈ ഫോണ്‍ എത്തുക. മോട്ടോയുടെ ജനകീയമായ എഡ്‌ജ്‌ സീരീസിലെ മൂന്നാമനായാണ് സ്‌റ്റൈലസ് എത്തുന്നത്. ബില്‍റ്റ്-ഇന്‍ സ്‌റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, IP68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

മോട്ടോറോള എഡ്ജ് 60 സ്‌റ്റൈലസില്‍ 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.7 POLED ഡിസ്പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെൻ 2 ചിപ്സെറ്റാണ് ഫോണിന് കരുത്തു പകരുക. കൂടാതെ 256GB വരെ സ്റ്റോറേജും 8GB റാമും ഇതില്‍ ഉണ്ടാകും. എഡ്ജ് 60 സ്‌റ്റൈലസില്‍ 5000mAh ബാറ്ററിയും 68W ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയും കൂടാതെ 15W വയര്‍ലെസ് ചാര്‍ജിങ്ങും സപ്പോർട്ട് ചെയ്യും.

50MP LYTIA LYT700C കാമറ, 13MP അള്‍ട്രാവൈഡ് സെന്‍സർ എന്നിവയാണ് റിയർ കാമറ സെറ്റപ്പുകൾ. മുന്‍വശത്ത് 32MP ഫ്രണ്ട് കാമറയുമുണ്ട്. വീഗൻ ലെതർ ഫിനിഷിങ് ഉള്ള ഡിസൈനൊപ്പം വൈ-ഫൈ 6, ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങി നിരവധി പ്രത്യേകതകളും ഫോണിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *