Your Image Description Your Image Description

തിരുവനന്തപുരം : ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ 27ന് പ്രഖ്യാപിക്കും.

കെ സുരേന്ദ്രന്റെ പ്രതികരണം….

ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല.മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മഹിളയെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടവർ തീരുമാനിക്കും.

സിപിഐഎമ്മിന് എത്ര മഹിളാ ജില്ലാ സെക്രട്ടറിമാർ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്ന ആദ്യ സമയങ്ങളിലും മുഖ്യമന്ത്രി രാജ്ഭവനിൽ പോയി ചായ കുടിച്ചിട്ടൊക്കെയുണ്ട്.ചായ കുടിച്ചത് കൊണ്ട് വൈസ് ചാൻസലർമാരെ തിരുകി കയറ്റാമെന്ന് ആരും കരുതണ്ട.

മുഖ്യമന്ത്രി പിണറായി വിജയന് അഴിമതി ആരോപണങ്ങളിൽ നൽകുന്നത് ലജ്ജാകരമായ മറുപടികൾ. ബ്രൂവറി , PPE കിറ്റ് എന്നിവയിൽ യാതൊരു ലജ്ജയുമില്ലാതെ അഴിമതിയെ ന്യായീകരിക്കുന്നു. PPE കിറ്റ് അഴിമതി മനസ്സാക്ഷി ഇല്ലാത്തത്. CAG റിപ്പോർട്ട് പുറത്തുവിട്ടതിനേക്കാൾ വലിയ കൊള്ള നടന്നിട്ടുണ്ട്.

കൊവിഡ് കാലത്ത് മാനദണ്ഡങ്ങളില്ലാതെ ധൂർത്ത് നടത്തി. ലോകം മുഴുവൻ കൊവിഡിനെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ തീവെട്ടി കൊള്ള നടത്തിയത്.PR ടീം വെച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. കൊവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽ. കൊവിഡ് കാലത്ത് നടന്ന എല്ലാ ഇടപാടുകളെപറ്റിയും സമഗ്രമായ അന്വേഷണം വേണം. കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാകണം.

ഒന്നും മറച്ചുവെക്കാൻ ഇല്ലെങ്കിൽ കൊവിഡ് കാല അഴിമതികളെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. ബ്രൂവെറിയിൽ സിപിഐഎമ്മിന്റെത് നയവ്യതിയാനം. വലിയ കൊള്ള ലക്ഷ്യം വച്ചാണ് മന്ത്രി രാജേഷും സർക്കാരും ദുരൂഹമായ നടപടികൾ നടത്തിയത്. ഗുരുതരമായ കുടിവെള്ളക്ഷാമം ഉള്ള പ്രദേശത്താണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

വിഷയത്തിൽ കോൺഗ്രസിന്റെത് ആത്മാർത്ഥത ഇല്ലാത്ത നിലപാട്. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള അഴിമതിയാണ് നടന്നിട്ടുള്ളത്. പുന സംഘടനയ്ക്കുശേഷം ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കും. ശിവരാജനെ അഭിപ്രായം പറയാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന്.

Leave a Reply

Your email address will not be published. Required fields are marked *