Your Image Description Your Image Description

ഇന്ത്യാന: അനുസരണക്കേട് കാണിച്ചതിന് പത്തുവയസ് പ്രായമുള്ള ദത്തുപുത്രന്റെ ദേഹത്തു കയറിയിരുന്ന് 48കാരി അമ്മയുടെ ശിക്ഷ. സംഭവത്തിൽ 10 വയസുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. 154 കിലോ ഭാരമുള്ള 48കാരി പത്ത് വയസുകാരന്റെ മുകളിൽ ഇരുന്നാണ് ശിക്ഷ നടപ്പിലാക്കിയത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. കഴിഞ്ഞ ഏപ്രിലിൽ മകൻ മരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ഒക്ടോബറിലാണ് ജെന്നിഫർ ലീ വിൽസൺ കുറ്റസമ്മതം നടത്തിയത്. കേസിൽ 48കാരിക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഇന്ത്യാനയിലെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഡകോട്ട സ്റ്റീവൻസൺ ഏപ്രിൽ മാസത്തിലാണ് മരണത്തിന് കീഴടങ്ങിയത്. വളർത്തുപുത്രന്റെ പുറത്ത് അഞ്ച് മിനിറ്റോളം സമയം കയറി ഇരുന്നതായാണ് 48കാരി കോടതിയിൽ കുറ്റസമ്മതം നടത്തിയത്. മകൻ ചലിക്കുന്നില്ലെന്നും പൾസ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട് 48കാരി തന്നെയാണ് ഏപ്രിലിൽ വൈദ്യ സഹായം തേടിയത്.
കഴുത്തിലും നെഞ്ചിലും ചതവ് കണ്ടതോടെയാണ് സംഭവത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം ആരംഭിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായിരുന്നില്ല. കുട്ടി പതിവായി 48കാരിയുടെ അയൽവാസിയോട് തന്നെ ദത്തെടുക്കാമോയെന്ന് അന്വേഷിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ ശരീരത്തിൽ പരിക്കുകളും കണ്ടതോടെയാണ് യുവതി കുട്ടിയെ മർദ്ദിച്ചതായുള്ള സംശയം രൂക്ഷമായത്. നാലടി 10 ഇഞ്ച് ഉയരമുണ്ടായിരുന്ന 10 വയസുകാരന് മരണപ്പെടുമ്പോൾ 40 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *