Your Image Description Your Image Description

പീരുമേട് :ലൈസൻസില്ലാത്ത തോക്കുമായി നായാട്ടിനിറങ്ങി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ മൂന്ന് പ്രതികൾ കീഴടങ്ങി. ഇതോടെ ഈ കേസിലെ പ്രതികൾ നാലായി.

കണയങ്കവയൽചേട്ടയിൽ സി .എം മാത്യു, കണയങ്കവയൽ ,കുത്തു കല്ലിങ്കൽസൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.ജനുവരി 13ന് പെരുവന്താനം പുറക്കയംവടകര വീട്ടിൽ ഡൊമിനിക്‌ജോസഫിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇപ്പോൾ കീഴടങ്ങിയവർ അന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

റാന്നി റിസർവ്വ് വനത്തിൽ ലൈസൻസില്ലാത്തതോക്കുമായി നായാട്ടിനായി നാല്‌പേരാണ് അതിക്രമിച്ച് കയറിയത്. ഇവരെകോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *