Your Image Description Your Image Description

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അപ്രന്റിസ്ഷിപ്പിന് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയവർ പൊതുവിദ്യാലയങ്ങളിൽ നിന്നും കുറഞ്ഞത് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രന്റിങ് യൂണിറ്റിലും, ടൈലറിങ് യൂണിറ്റിലും രണ്ടു വീതം അപ്രന്റിസ് ഒഴിവുകളുണ്ട്.

താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളും അതിന്റെ പകർപ്പുകളും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.

Leave a Reply

Your email address will not be published. Required fields are marked *