Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: പ​തി​മൂ​ന്നു​കാ​രി​യെ ലൈം​ഗി​ക പീഡിപ്പിച്ച പ്രതിക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ കോ​ട​തിയുടെതാണ് വി​ധി​. ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശിക്ഷ വിധിച്ചത്.

ചി​റ്റാ​ർ കൊ​ടു​മു​ടി പു​തു​പ്പ​റ​മ്പി​ൽ പി.ടി. ഷെ​ബി​നെ​യാ​ണ് (39) കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​ക്ടോ​ബ​ർ 15 ന് ​വൈ​കു​ന്നേ​രം കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ, ദേ​ഹ​ത്ത് ക​യ​റി​പ്പി​ടി​ച്ച് ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന​തി​ന് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ​യും പോ​ക്സോ നി​യ​മ​ത്തി​ലെ 8, 7 വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു വ​ർ​ഷ​വും 25,000 രൂ​പ​യും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് 20 വ​ർ​ഷ​വും ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​ണ് ശി​ക്ഷി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *