Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ആ​തി​ര കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ‌‌പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ആതിരയുടെ ഇ​ൻ​സ്റ്റ​ഗ്രാം സു​ഹൃത്തായ ചെ​ല്ലാ​നം സ്വ​ദേ​ശി ജോ​ൺ​സ​ണാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

കൂ​ടെ ചെ​ല്ല​ണം എ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​നാ​ലാ​ണ് ഇ​യാ​ൾ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​നം. അ​ക്ര​മ​ത്തി​ന് പ​ദ്ധ​തി​യി​ട്ട് ജോ​ൺ​സ​ൺ പെ​രു​മാ​തു​റ​യി​ൽ താ​മ​സി​ച്ചു. പെ​രു​മാ​തു​റ​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ച​ത് ഒ​രാ​ഴ്ച​യാ​ണ്. ആ​തി​ര​യു​ടെ നാ​ട്ടി​ലെ​ത്തി പ്ര​തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് ആ​തി​ര​യെ ക​ഠി​നം​കു​ള​ത്തെ വീ​ട്ടി​ൽ ക​ഴു​ത്തി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ സ്കൂ​ട്ട​ർ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പ​ത്ത് നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.മരിച്ച ആതിര ഭ​ര​ണി​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി രാ​ജീ​വി​ന്‍റെ ഭാ​ര്യയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *