Your Image Description Your Image Description

വസ്ത്രം പോലെ തന്നെ മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ ആകാത്ത ഒരു സംഗതിയാണ് ഹെഡ്സെറ്റുകൾ. ജോലിയുടെ ഭാഗമായും ഒഴിവുസമയങ്ങൾ ആസ്വദിക്കാനും എല്ലാം നല്ല ഫീച്ചറുകൾ ഉള്ള ഹെഡ്സെറ്റുകൾ വാങ്ങുന്നവർ ഇന്ന് ഏറെയാണ്.

എന്നാൽ ഒരുപാട് ഉപകരണങ്ങൾ വിപണിയിലെത്തുന്ന ഈ കാലത്ത് ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 2025ലെ മികച്ച ഹെഡ്സെറ്റുകളും അവയുടെ ഫീച്ചറുകളും ഒന്ന് പരിചയപ്പെടാം.

1) ബോട്ട് റോക്കേഴ്സ് 450

ഹിയറിങ് ഉപകരണങ്ങൾ ഇറക്കുന്നതിൽ മികച്ചവരിലൊന്നാണ് ബോട്ട്. ഉപഭോക്താക്കൾക്ക് അതിഗംഭീരമായ ശ്രവ്യാനുഭവം നൽകുന്ന ഹെഡ്ഫോണാണിത്. മികച്ച ഡിസൈനുകൾ, മടക്കിവെക്കാനാകുന്ന ഇയർകപ്പുകൾ, വേഗത്തിലുള്ള ചാർജിങ് എന്നിവയും ബോട്ട് റോക്കേഴ്സ് 450 ഹെഡ്ഫോണിനെ വേറിട്ട് നിർത്തുന്നു. ഇതിൽ ഡുവൽ കണക്‌ടിവിറ്റി, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകളുമുണ്ട്.

2) ബോട്ട് റോക്കേഴ്സ് 550

ബോട്ടിന്‍റെ തന്നെ മറ്റൊരു ഹെഡ്സ്റ്റാണ് ബോട്ട് റോക്കേഴ്സ് 550. 20 മണിക്കൂറോളം പ്ലേബാക്ക് സമയം നൽകുമെന്നുറപ്പാക്കുന്ന 500 എം.എ.എച്ചിൻ്റെ ബാറ്ററി കപ്പാസിറ്റിയാണ് ഇതിനുള്ളത്. ഇയർ കുഷൻസ് ഉപഭോക്താവിൻ്റെ കംഫേർട്ട് ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ട്. ബ്ലൂട്ടൂത്ത് കൂടാതെ എ.യു.എക്‌സ് പോർട്ട് വഴിയും ഹെഡ്‌ഫോൺ കണക്‌ട് ചെയ്യാവുന്നതാണ്.

3) സൗണ്ട്കോർ ബൈ ആൻകർ Q20i

ഹൈബ്രിഡ് നോയിസ് കാൻസലേഷൻ ലഭിക്കുന്ന രണ്ട് ഇന്‍റേണൽ രണ്ട് എക്സ്റ്റേണൽ മൈക്രോഫോണുകളുള്ള ഓവർ ദി ഹെഡ് ഹെഡ്സെറ്റാണ് ഇത്. 40 മണിക്കൂറോളം പ്ലേ ടൈമും ഫാസ്റ്റ് ചാർജിങ്ങും സൗണ്ട്കോർ ബൈ ആൻകർ Q20iനുണ്ട്.

4) ജെ.ബി.എൽ ട്യൂൺ 510

ഹിയറിങ് പ്രൊഡക്ട്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ബ്രാൻഡാണ് ജെ.ബി.എൽ. ക്വാന്‍റം 800 വയർലെസ് ഓവർ ദി ഇയർ ഹെഡ്സെറ്റുകൾ ഗെയ്മിങ്ങിന് വേണ്ടി പ്രത്യേകം നിർമിച്ചതാണ്. ഇത് നേരിയതും എന്നാൽ വമ്പൻ ഇമ്പാക്ടുമുള്ള സൗണ്ടുകൾ നമ്മുടെ ചെവിയിലെത്തിക്കും.

5) സോണി വിഎച്ച്-സിഎച്ച്520

സോണി വിഎച്ച്-സിഎച്ച്520 ഹെഡ്ഫോണുകൾ രണ്ട് നോയിസ് സെൻസർ ടെക്നോളജയിലൂടെ മികച്ച ശ്രവ്യാനുഭവം നൽകുന്നു. 35 മണിക്കൂറോളമുള്ള ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങും ഒരുപാട് നേരം ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകുന്നു.

6) സോണി വിഎച്ച്-സിഎച്ച്720

ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച നോയിസ് കാൻസലേഷൻ ലഭിക്കുന്ന ഹെഡ്സെറ്റുകളിൽ ഒന്നാണ് ഇത്. അതിനൊപ്പം അഡാപ്റ്റീവ് സൗണ്ട് കണ്ട്രോളും ഇതിനൊപ്പം ലഭിക്കുന്നു. 30 മണിക്കൂറോളം നിലനിൽക്കുന്ന ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങും ഇതിൽ ലഭിക്കുന്നുണ്ട്. ലൈറ്റ് വെയ്റ്റ് ഡിസൈൻ ദീർഘ നേരം ഉപയോഗിക്കാൻ സഹായിക്കും.

7) ബോട്ട് റോക്കേഴ്സ്

മികച്ച ശ്രവ്യാനുഭവം നൽകുവാൻ ബോട്ട് റോക്കേഴ്സ് 425ന് സാധിക്കും. ലൈറ്റ് വെയ്റ്റും എർഗോണമിക്ക് ഡിസൈനും ഈ ഹെഡ്സെറ്റിന് ലോങ് ലാസ്റ്റ് കംഫേർട്ട് നൽകുവാൻ സഹായിക്കുന്നു. എട്ട് മണിക്കൂറാണ് ഇതിന്‍റെ ചാർജ് നിലനിൽക്കുക. ഫാസ്റ്റ് ചാർജിങ്ങുള്ളതിനാൽ തന്നെ പെട്ടെന്ന് ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

8) ബോൾട്ട് q ഓവർ ദി ഹെഡ്

വളരെ ആഴത്തിലുള്ള ബാസും അതിനൊപ്പം തന്നെ മികച്ച ക്ലാരിറ്റിയുള്ള സൗണ്ടും നൽകുവാൻ ബോൾട്ട് q ഓവർ ദി ഹെഡ് ഹെഡ്സെറ്റിന് സാധിക്കും. 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ്ങും ഒരുപാട് നേരം ഉപയോഗിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *