Your Image Description Your Image Description

കൊച്ചി : ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷയായി ജീവപര്യന്തം തടവ് കൊടുക്കാമായിരുന്നുവെന്ന് ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാൽ പാഷ. ഒരു വധശിക്ഷ കൊടുക്കാൻ പറ്റിയ കേസായിട്ട് തോന്നുന്നില്ല.

കെമാൽ പാഷയുടെ പ്രതികരണം….

ഈ കേസ് മേല്‍ക്കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സമ്മര്‍ദം ഷാരോണ്‍ ഒരുക്കിയത് കോടതി പരിഗണിക്കേണ്ടിയിരുന്നു.

കഷായത്തിനകത്ത് വിഷം കലർത്തി കൊടുത്തതാണ്. ഈ കഷായം വാങ്ങിച്ച് കുടിക്കാൻ പോയതെന്തിനാണെന്ന് നമ്മളൊന്ന് ആലോചിക്കണം.

തനിക്ക് കിട്ടാത്തത് വേറെ ആരും അനുഭവിക്കേണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മയെ ഷാരോണ്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്‍റെ സത്യാവസ്ഥ നമുക്ക് അറിയില്ല. ജീവപര്യന്തത്തില്‍ നില്‍ക്കേണ്ട കേസാണെന്നാണ് തോന്നുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *