Your Image Description Your Image Description

എല്ലാ ​ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറുന്നു എന്നാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ​ഗ്രഹങ്ങളുടെ രാശിമാറ്റം മനുഷ്യരുടെ ജീവിതത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാറുണ്ടെന്നും ജ്യോതിഷികൾ പറയുന്നു. ഒരു ഗ്രഹം സംക്രമിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് രാജയോ​ഗങ്ങൾ രൂപപ്പെടുക. ഇപ്പോഴിതാ, സൂര്യൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ്.

2025 മാർച്ചിൽ വ്യാഴത്തിൻ്റെ രാശിയായ മീനത്തിലാണ് സൂര്യൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ സംഭവിക്കുന്നത്. മൂന്ന് ശക്തമായ ഗ്രഹങ്ങളുടെ കൂടിച്ചേലിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. മൂന്നു രാശികളിൽ ജനിച്ചവർക്കാണ് ഇതിന്റെ ​ഗുണഫലം ലഭിക്കുക. ആ മൂന്നു ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം…

മീനം: ഈ രാശിക്കാർക്ക് ത്രിഗ്രഹി യോഗത്താൽ വളരെ വിശേഷ നേട്ടങ്ങൾ ലഭിക്കും. ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണത്തോടെ ഇവരുടെ ആത്മവിശ്വാസം വർധിക്കും, ജോലിയിലും ബിസിനസ്സിലും പുരോഗതി, വ്യക്തിജീവിതം മികച്ചതാകും, പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത.

ധനു: ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ സാമ്പത്തിക നേട്ടത്തിന് സാധ്യത, ഈ സമയത്ത് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അതിൽ വിജയിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയിക്കും, ബോസിൽ നിന്ന് നിങ്ങൾക്ക് പ്രശംസ ലഭിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം.

മിഥുനം: ത്രിഗ്രഹ യോഗത്താൽ ഇവർക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് മാർച്ച് മാസം നല്ല സമയമായിരിക്കും, ഒരു മികച്ച പാക്കേജിനൊപ്പം ജോബ് ഓഫർ ലെറ്റർ ലഭിച്ചേക്കാം, തൊഴിൽ രഹിതർക്കും ജോലിക്കുള്ള വിളി വന്നേക്കാം, ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് ലാഭം വർദ്ധിക്കും, നിരവധി പുതിയ പ്രോജക്ടുകളിൽ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *