Your Image Description Your Image Description

വയനാട്: ഡി.സി.സി ട്രഷറർ എൻ.എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് താൽക്കാലിക ആശ്വാസം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എടുത്ത കേസിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഐ സി ബാലകൃഷ്ണൻ എം എൽ എ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നീ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു.
ഉപാധികളോടെയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. പോലീസുമായി അന്വേഷണത്തിന് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, തെളിവുകൾ നശിപ്പിക്കാൻ പാടില്ല, സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ പാടില്ല തുടങ്ങിയതാണ് ഉപാധികൾ.

Leave a Reply

Your email address will not be published. Required fields are marked *