Your Image Description Your Image Description

മേടം: ബിസിനസ് ആവശ്യങ്ങൾക്കായി ഇന്നൊരു യാത്ര ആവശ്യമായി വരും. ബിസിനസ് സംബന്ധമായ യാത്രകൾ ലാഭകരമാകും. ആത്മീയ കാര്യങ്ങൾക്കായി സമയം ചെലവിടും. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പങ്കാളിയിൽ നിന്നും കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. വ്യക്തിബന്ധങ്ങൾ മികച്ചതായിരിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും.

ഇടവം: ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. തൊഴിൽരംഗത്ത്‌ സാഹചര്യങ്ങൾ മെച്ചപ്പെടും. വരുമാനം മെച്ചപ്പെടുന്നതിനൊപ്പം സ്ഥാനമാനങ്ങളും വന്നുചേരും. ദാമ്പത്യം മികച്ചതായി മുമ്പോട്ട് പോകും. പാങ്കാളിക്കൊപ്പം സമയം ചെലവഴിക്കും. അവിവാഹിതർക്ക് നല്ല ആലോചനകൾ വരാനിടയുണ്ട്. കുടുംബാന്തരീക്ഷം വളരെ പ്രസന്നമായിരിക്കും.

മിഥുനം: തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ നിങ്ങൾക്കനുകൂലമായിരിക്കും. വ്യാപാരത്തിൽ നിന്നും ലാഭം നേടും. പുതിയ സംരംഭം തുടങ്ങാനോ ഇപ്പോഴുള്ള ബിസിനസ് വിപുലീകരിക്കാനോ ശ്രമിക്കുന്നതാണ്. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കും. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും.

കർക്കടകം: തൊഴിൽ രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നു. നിങ്ങളുടെ പ്രയത്നത്തിനനുസരിച്ച് ഫലം ലഭിക്കാത്തതു മൂലം നിരാശയിലായിരിക്കും. വ്യക്തിജീവിതത്തിൽ പങ്കാളി നിങ്ങളോട് പിന്തുണയും സ്നേഹവും പ്രകടമാക്കും. പ്രണയിക്കുന്നവർക്കും ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം: സ്വതന്ത്ര സംരംഭകർ നിങ്ങളുടെ സംരംഭത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുമെങ്കിലും സാഹചര്യങ്ങൾ അതിന് അനുവദിക്കാതെ വരും. സാമ്പത്തിക പരിമിതികൾ നിലനിൽക്കുന്നു. പണത്തിന് നിങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നേക്കാം. കുടുംബാന്തരീക്ഷം വളരെ മികച്ചതായിരിക്കും. പ്രണയജീവിതം മനോഹരമായിരിക്കും. ആരോഗ്യം മോശമാകാനിടയുണ്ട്.

കന്നി: ജോലിസ്ഥലത്ത് അത്ര നല്ല അവസ്ഥ ആയിരിക്കില്ല. ചില നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചില ആഗ്രഹങ്ങൾ മാറ്റിവെക്കുന്നതാണ് നല്ലത്. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കിടയിലും പരസ്പര ഐക്യം കുറയുന്നതായി തോന്നും.

​തുലാം: തൊഴിൽ രംഗത്ത് സ്ഥിതിഗതികൾ മെച്ചപ്പെടും. നിങ്ങൾക്ക് തൊഴിലിൽ പ്രമോഷൻ പോലുള്ള ഉയർച്ച പ്രതീക്ഷിക്കാം. പുതിയ സംരംഭം തുടങ്ങാൻ പദ്ധതിയിടും. പല സാഹചര്യങ്ങളെയും നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് നേരിടും. കുടുംബത്തിൽ സമാധാനവും ഐക്യവും ഉണ്ടാകും. ഇന്ന് കുടുംബ കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്.

വൃശ്ചികം: ബിസിനസ് ചെയ്യുന്നവർ ഇന്ന് വളരെയധികം ശ്രദ്ധിക്കണം. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് പദ്ധതിയുടെ ഗുണദോഷ വശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. തൊഴിൽ രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും. സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിപരമായ ജീവിതത്തിൽ ചില നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.

ധനു: നിങ്ങളുടെ കഴിവ് കൊണ്ട് കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്നവർക്ക് വരുമാനം മെച്ചപ്പെടുന്നതിനൊപ്പം സ്ഥാനമാനങ്ങളും വന്നുചേരും. ചില കുടുംബ പ്രശ്നങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രണയ ജീവിതം നിങ്ങൾ ശരിക്കും ആസ്വദിക്കും.

മകരം: ചില ഫലങ്ങൾ വൈകുന്നത് പിരിമുറുക്കം വർധിപ്പിക്കും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാതെ വരുന്നത് നിങ്ങളെ നിരാശരാക്കും. എങ്കിലും കഠിനാധ്വാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾ തയ്യാറല്ല. പ്രണയ ജീവിതം പരസ്പര ധാരണ, കരുതൽ, വാത്സല്യം എന്നിവയിൽ ഉറച്ചായിരിക്കും മുമ്പോട്ട് നീങ്ങുക. ദാമ്പത്യം മികച്ചതായിരിക്കും.

കുംഭം: കർമ്മ മേഖലയിൽ ചില തിരിച്ചടികൾ നേരിടും. നിങ്ങൾ തുടങ്ങിയ സംരംഭം നഷ്ടം നേരിടും. ഇത് നിങ്ങളുടെ യുക്തിരഹിത സമീപനത്തിന്റെ ഫലമാകാനിടയുണ്ട്. ജോലിയിൽ പുരോഗതി നേടുന്നതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. വീട്ടിൽ സമാധാനവും ഐക്യവും ഉണ്ടാകും. പ്രണയ ജീവിതം കൂടുതൽ സന്തോഷകരമാകും.

മീനം: ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളിൽ വിജയം നിങ്ങൾക്കൊപ്പമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടുന്നത് വഴി ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പ്രണയ ജീവിതം മനോഹരമാകും. പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും യാത്ര പോകുന്നതിനെ പറ്റി ആലോചിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *