Your Image Description Your Image Description

ജ്യോതിഷത്തിൽ ചൊവ്വ ​ഗ്രഹത്തെ ആത്മവിശ്വാസം, ധൈര്യം, ഊർജം, ധീരത, യുദ്ധം, ഭൂമി, രക്തം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വയുടെ സ്ഥാനം എല്ലാ രാശിജാതരുടെയും ജീവിതത്തെ സ്വാധീനിക്കാറുണ്ട്. നിലവിൽ ചൊവ്വ അതിൻ്റെ ഏറ്റവും താഴ്ന്ന രാശിയായ കർക്കടകത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ധനലക്ഷ്മി രാജയോഗം രൂപപ്പെട്ടു. ഇനി ചന്ദ്രനും കർക്കടകം രാശിയിലാണ് സഞ്ചരിക്കുക. കർക്കടകത്തിൽ ചന്ദ്രൻ വരുന്നതിനാൽ ചൊവ്വയുമായി ചേർന്ന് മഹാലക്ഷ്മി യോഗവും രൂപപ്പെടും.

ഇത്തരത്തിൽ കർക്കിടകത്തിലെ ചൊവ്വ രണ്ട് രാജയോഗങ്ങൾ സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം പതിന്മടങ്ങ് വർധിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ചൊവ്വ സൃഷ്ടിക്കുന്ന ധനലക്ഷ്മി, മഹാലക്ഷ്മി രാജയോഗം ഏതൊക്കെ രാശികളെ ശോഭനമാക്കുമെന്ന് നമുക്ക് നോക്കാം..

മേടം: മേട രാശിക്കാർക്ക് ഈ സമയം ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഈ രാശിയിൽ ചൊവ്വ നാലാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. അതിലൂടെ ഇവർക്ക് എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടവും ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യ. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ കൃപയാൽ സ്വത്ത് ലഭിക്കാനും സാധ്യത. കുടുംബത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ അവസാനിക്കും. ഈ കാലയളവിൽ വാഹനം വാങ്ങുന്നത് ശുഭസൂചകമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഇതോടൊപ്പം ആത്മവിശ്വാസം വർധിക്കും.

കർക്കിടകം: ഈ രാശിയുടെ ലഗ്നഭാവത്തിലാണ് മഹാലക്ഷ്മി, ധനലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവരുടെ ജീവിതത്തിൽ സന്തോഷം നിറയും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കി സാമ്പത്തിക നേട്ടം ഉണ്ടാക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വിജയം, ബിസിനസിൽ ലാഭത്തിന് സാധ്യത, പ്രണയ ജീവിതം നല്ലതായിരിക്കും.

കന്നി: മഹാലക്ഷ്മി, ധനലക്ഷ്മി രാജയോഗം കന്നി രാശിക്കാർക്കും അനുകൂലമാണ്. ഇവർക്ക് ഈ സമയം പൂർവ്വിക സ്വത്തുക്കൾ വഴി ധാരാളം നേട്ടങ്ങൾ ലഭിക്കും. കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഫലം ലഭിക്കും. കരിയറിനെ സംബന്ധിച്ച് പുതിയ അവസരങ്ങൾ ലഭ്യമാകും. നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയുമുണ്ടാകും. ബിസിനസിൽ തിളങ്ങും. സാമ്പത്തിക സ്ഥിതി മികച്ചതാകും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. ആരോഗ്യം നല്ലതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *