Your Image Description Your Image Description

വത്തിക്കാന്‍ സിറ്റി: വീഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈക്ക് പരിക്കേറ്റതായി വത്തിക്കാന്‍ അറിയിച്ചു. സാന്താ മാര്‍ട്ടയിലെ മാര്‍പാപ്പയുടെ വസതിയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടു. വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം രണ്ടാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അപകടമുണ്ടാകുന്നത്. 88 കാരനായ മാര്‍പ്പാപ്പയ്ക്ക് ആഴ്ചകള്‍ക്കു മുന്‍പ് താടിയില്‍ പരിക്കേറ്റിരുന്നു. കാല്‍ മുട്ടിലേത് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാര്‍പാപ്പ വീല്‍ ചെയറിന്റെ സാഹയത്തോടെയാണ് സാധാരണയായി സഞ്ചരിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *