Your Image Description Your Image Description

കട്ടപ്പന: കട്ടപ്പനയിൽ പുരയിടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി എക്‌സൈസ്. കൊന്നത്തടി പുല്ലുകണ്ടത്ത് കാരക്കാവയലിൽ ജോയിയുടെ വീട്ടിലാണ് വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ തങ്കമണി എക്സൈസ് കണ്ടെത്തിയത്. ഒന്നര മീറ്ററോളം ഉയരം ഉണ്ടായിരുന്ന കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ജോയിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആൾ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ പിടികൂടാനായില്ല. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ ജോയി വളർത്തിയ കഞ്ചാവ് ചെടികളാണ് എക്സൈസ് കണ്ടെത്തിയത്.

തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയിൽ ഇടുക്കി ഐ ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) എം ഡി സജീവ്കുമാർ, പ്രിവേന്റീവ് ഓഫീസർ ജയൻ പി ജോൺ, സി എൻ ജിൻസൺ, ബിനു ജോസഫ്, സി ഇ ഒ എസ് സുജിത്, ഡബ്ല്യു സി ഇ ഒ കെ ജെ ബിജി, ഡ്രൈവർ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *