Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പദവി പാഠനാംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസ, പ്രോഗ്രാം ഓഫീസര്‍ നിതാ ദാസ്, മിഷന്‍ ശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കില ഫാക്കല്‍റ്റികളായ കെ. ജി. ശശികല, പ്രീതി ഉണ്ണികൃഷ്ണന്‍, എം.വി. രമാദേവി എന്നിവര്‍ ജെന്‍ഡര്‍ പദവി പഠനം സംബന്ധിച്ചു ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *