Your Image Description Your Image Description

കങ്കണ റണാവത്ത് ഏറ്റവും പുതിയ ചിത്രമാണ് എമര്‍ജന്‍സി’. ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. എമര്‍ജന്‍സി ബംഗ്ലാദേശില്‍ റിലീസ് ചെയ്യുന്നത് നിരോധിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധം സുഖകരമല്ലാത്തതാണ് നിരോധനത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. 1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പാശ്ചതലത്തില്‍ എടുത്ത ചിത്രമാണ് എമര്‍ജന്‍സി.

‘ബംഗ്ലാദേശിലെ എമര്‍ജന്‍സിയുടെ സ്‌ക്രീനിംഗ് നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ ബന്ധത്തില്‍ സംഭവിച്ച ഉലച്ചിലുമായി ബന്ധപ്പെട്ടതാണ്. നിരോധനം സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാറിന് ചില മുന്‍ധാരണകളുണ്ടെന്നാണ് വിവരം’ ഒരു വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു.

ഏറെ നാളത്തെ താമസത്തിന് ശേഷം ജനുവരി 17ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. ഇന്ദിരാ ഗാന്ധിയായി കങ്കണ വേഷമിടുമ്പോള്‍ സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളി താരം വൈശാഖ് നായരാണ്. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ എമര്‍ജന്‍സിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷമാണ് ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *