Your Image Description Your Image Description

വീക്കെന്റ് ബ്ലോക്ബ്ലസ്റ്റഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ-രാഹുൽ ജി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നർമവും, ഉദ്വേഗവും കോർത്തിണക്കി തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം.

ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്തുവാനെത്തുന്ന ഡിറ്റക്ടീവ് ഉജ്വലൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആകാംക്ഷവും നൽകുന്നതായിരിക്കും. ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ തൻ്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ഏറെ അവിസ്മരണീയമാക്കുന്നു. പട്ടാമ്പി ഷൊർണൂർ, കൊല്ലംങ്കോട് ഭാഗങ്ങളിലായി ചിത്രീകരണം നടന്ന ഈ ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി സംഗീതം പകർന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *