Your Image Description Your Image Description

കോതമംഗലം: പെരിയാർവാലി കനലുകളിൽ നിന്ന് കലക്കവെള്ളം ഒഴുക്കിക്കളയാനായി ഭൂതത്താൻകെട്ട് ബറാജിന്റെ ഷട്ടറുകൾ തുറന്നു. 5 ഷട്ടറുകൾ ആകെ രണ്ടര മീറ്റർ മാത്രം തുറന്നുകൊണ്ടാണ് പെരിയാറിന്റെ അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്ന കലക്കവെള്ളം നീക്കം ചെയ്യുന്നത്. ഇതോടെ ഭൂതത്താൻകെട്ടിനു താഴേക്കു പെരിയാറിൽ കലക്കവെള്ളമാണ് ഒഴുകുന്നത്. ഇത് ശുദ്ധജല പദ്ധതികളെ പ്രതിസന്ധിയിലാക്കും. ഭൂതത്താൻകെട്ടിലെ ജലനിരപ്പ് ഒരു പരിധിയിൽ കൂടുതൽ താഴ്ന്നാൽ അത് കനാലുകളിലെ ജലവിതരണത്തെ പ്രതികൂലമായി ബാധിക്കും. 34.85 മീറ്ററായിരുന്ന ജലനിരപ്പ് ഇന്നലെ വൈകിട്ട് 34.7 മീറ്ററായി കുറഞ്ഞിട്ടുണ്ട്.

കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിന്റെ ഭാഗമായി തുറന്നപ്പോൾ ഒഴുകിയെത്തി ഭൂതത്താൻകെട്ട് ബറാജിൽ അടിഞ്ഞ ചെളിയാണ് ഇപ്പോൾ കനാലുകളിലൂടെ ഒഴുക്കി കളയേണ്ടതായി വന്നത്. പെരിയാറിൽ ഇത്തരത്തിൽ ചെളി അടിഞ്ഞു കൂടിയത് ഭൂതത്താൻകെട്ടിന് മുകളിലേക്കുള്ള ശുദ്ധജല പദ്ധതികളെയും കനലിനെ ആശ്രയിച്ചുകൊണ്ടുള്ള ജലപദ്ധതികളെയും ശുദ്ധജല സ്രോതസുകളെയുമെല്ലാം കാര്യമായിത്തന്നെ ബാധിച്ചു. ഇതോടെയാണ് പെരിയാറിലൂടെ തന്നെ അടിഞ്ഞുകൂടിയ ചെളി ഒഴുക്കിക്കളയാം എന്ന തീരുമാനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *