Your Image Description Your Image Description

2025 പതിപ്പിൻ്റെ വില വർധിപ്പിച്ച് എംജി ആസ്റ്റർ. 49,000 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ആസ്റ്ററിൻ്റെ ചില വകഭേദങ്ങളുടെ വില വർധിപ്പിച്ചിട്ടില്ല. വില മാറിയ വേരിയൻ്റുകളുടെ വില ഇതിനകം 12,000 രൂപ മുതൽ 49,000 രൂപ വരെ കൂടിയത്.ഈ എസ്‌യുവിയിൽ 80 ൽ അധികം കണക്റ്റഡ് കാർ സവിശേഷതകൾ, പനോരമിക് സൺറൂഫ്, ADAS ലെവൽ 2, ഡിജിറ്റൽ കീ, റിയർ ഡ്രൈവ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എച്ച്ഡി ടച്ച്‌സ്‌ക്രീൻ, കോർണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ, ഹീറ്റിംഗ് ORVM, 3 സ്റ്റിയറിംഗ് മോഡുകൾ തുടങ്ങിയവ ലഭിക്കും.

ഇതുകൂടാതെ പുഷ് സ്റ്റാർട്ട്, സ്റ്റോപ്പ് ബട്ടണുകൾ, പവർഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും. 1.3 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമാണ് എംജി ആസ്റ്ററിനുള്ളത്. ഈ ടർബോചാർജ്ഡ് എഞ്ചിൻ 138 ബിഎച്ച്പി പവറും 220 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിനൊപ്പം ഈ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭിക്കും. നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിൻ 108 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും സൃഷ്ടിക്കുന്നു, ഈ എഞ്ചിനിൽ വാഹനം സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ലഭിക്കും.അതേസമയം എംജി മോട്ടോർ ഇന്ത്യ കോമറ്റ് ഇ വിയുടെ വിലയും കമ്പനി കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. കോമറ്റിന്‍റെ വില കമ്പനി 3.36 ശതമാനത്തോളം വർധിപ്പിച്ചു. കോമറ്റ് ഇവിയുടെ വില നിലവിൽ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോർട്ടുകൾ.

ബേസ് വേരിയന്‍റിന് 1000 രൂപയോളമാണ് കൂടിയത്.
എംജി കോമറ്റ് ഇവിക്ക് 17.3kWh ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒറ്റ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാറിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറിന് പരമാവധി 42 ബിഎച്ച്പി കരുത്തും 110 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ കഴിയും. ഈ ഇലക്ട്രിക് കാർ 3.3kWh ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കും. നിലവിൽ, എംജി കോമറ്റ് ഇവി ഇന്ത്യൻ ഉപഭോക്താക്കൾക്ക് മൂന്ന് വേരിയൻ്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *