Your Image Description Your Image Description

മലയാളികളുടെ പ്രിയ യുവനടൻ നി വിൻ പോളി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ചിത്രത്തിന്റെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണിത്. യുവ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ഏഴ് കടൽ ഏഴ് മലൈയുടെ ട്രെയിലര്‍ ജനുവരി 20ന് പുറത്തുവിടും.

അതേസമയം തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്.

എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടൽ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

മമ്മൂട്ടി നായകനായ പേരൻപ് സിനിമയ്‍ക്ക് ശേഷം റാം നിവിൻ പോളിക്കൊപ്പം എത്തുന്ന സിനിമയാണ് ‘ഏഴ് കടൽ ഏഴ് മലൈ’. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന വേഷത്തിലെത്തിച്ച് സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ നിര്‍വഹിക്കുന്ന ചിത്രം ഏഴ് കടൽ ഏഴ് മലൈയുടെ ആക്ഷൻ സ്റ്റണ്ട് സിൽവ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *