Your Image Description Your Image Description

കൊച്ചി: സ്വീഡിഷ് കോച്ച് മിഖായേൽ സ്റ്റാറെയെ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെയും ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾ ശക്തം. കോച്ചിങ് കരിയറിൽ വലിയ നേട്ടങ്ങൾ ഇല്ലാതിരുന്ന സ്റ്റാറെയെ കോച്ചായി നിയമിച്ചതും താരങ്ങളുടെ സ്കൗട്ടിങ് വൈകിയതും മികച്ച റിസർവ് താരങ്ങൾ ഇല്ലാത്തതുമൊക്കെ സ്പോർട്ടിങ് ഡയറക്ടറുടെ വീഴ്ചകളായാണ് വിലയിരുത്തുന്നത്.

അടുത്ത സീസണിൽ പുതിയ കോച്ചും അനലിസ്റ്റും ചേർന്ന് താരങ്ങളെ കണ്ടെത്താനാണ് സാധ്യത.
ഒഡീഷ എഫ്സിയുടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറയാണ് കോച്ചായി വരുന്നതെങ്കിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട താരങ്ങളും ഒപ്പം ടീമിലെത്തുമെന്നാണ് കരുതുന്നത്. നാളെ നടക്കുന്ന ബ്ലാസ്റ്റേഴ്സ്–ഒഡീഷ ഐഎസ്എൽ മത്സരത്തിനായി ലോബേറ കൊച്ചിയിലെത്തിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന വാർത്തകളെക്കുറിച്ച് ലൊബേറ ഇതുവരെ ഒരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *