മട്ടന്നൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത് ജീവനക്കാരൻ വിദേശത്തേക്ക് കടന്നു. മട്ടന്നൂർ വായന്തോട്ടെ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്.
ഇരിട്ടി കീഴൂർ സ്വദേശിക്കെതിരേയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വായ്പാ തിരിച്ചടവിനും മറ്റുമായി ഇടപാടുകാർ ഏൽപ്പിച്ച തുകയുമായാണ് പ്രതി കടന്നുകളഞ്ഞത്.
സ്ഥാപനത്തിന്റെ മാനേജർ നൽകിയ പരാതിയെ തുടർന്ന് മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിസംബർ 31-ന് കണ്ണൂർ വിമാനത്താവളം വഴി ഇയാൾ അബുദാബിയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.