Your Image Description Your Image Description
Your Image Alt Text

തെഹ്റാൻ: ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തെന്ന് റിപ്പോർട്ട്. ടെലിഗ്രാം ചാനലിലൂടെയാണ് സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് ഐ.എസ് അറിയിച്ചത്.

100ഓളം പേരുടെ മരണത്തിന് കാരണമായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തെതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. സ്ഫോടക വസ്തുക്കൾ നിറച്ച ബെൽറ്റ് തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വെച്ച് പൊട്ടിച്ചത് തങ്ങളാണെന്നാണ് ഐ.എസ് അറിയിച്ചത്.

ഇറാ​നിൽ ​റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 100ഓളം പേർ മരിക്കുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *