Your Image Description Your Image Description

ജ്യോതിഷപ്രകാരം സൂര്യൻ ജനുവരി 14ന് ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിക്കും. സൂര്യൻ ഈ സമയം ഉത്രാടം നക്ഷത്രത്തിലായിരിക്കും. 12 വർഷത്തിന് ശേഷം സൂര്യനും വ്യാഴവും ചേർന്ന് സൃഷ്ടിക്കുന്ന നവപഞ്ചമയോഗവും ഈ വർഷം മകരസംക്രാന്തിക്ക് നടക്കും. നാലു രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ നവപഞ്ചമയോ​ഗം വലിയ ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരും. ആ രാശിജാതർ ആരൊക്കെയെന്ന് നോക്കാം..

വൃശ്ചികം: നവപഞ്ചമയോഗവും മകരസംക്രാന്തിയും ഒന്നിച്ചെത്തുന്നത് വൃശ്ചികം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയിലും വ്യക്തിജീവിതത്തിലും ഉയർച്ചയുണ്ടാകും. മോശം കൂട്ടുകെട്ടുകളിൽ നിന്ന് വിട്ടുനിൽക്കുക.

ധനു: ധനു രാശിക്കാരുടെ സാമ്പത്തിക ശേഷി മെച്ചപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. റിസ്ക് കൂടുതലുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുക. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

മകരം: മകരം രാശിക്കാർക്ക് ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കും. വ്യക്തിത്വം കൂടുതൽ ആകർഷകമാകും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ധൃതിയിൽ ഒരു കാര്യവും ചെയ്യരുത്. സമയമെടുത്ത് ചിന്തിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.

മീനം: മീനം രാശിക്കാർക്ക് സമ്പത്ത് വർധിക്കും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും. ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. തിരിച്ചും സഹായങ്ങൾ ചെയ്യാൻ സാധിക്കും. സമൂഹത്തിൽ നേതൃസ്ഥാനങ്ങളിൽ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *