Your Image Description Your Image Description

ഇസ്ലാമാബാദ്: വെടിനിർത്തലിന് ആറുനാളുകൾക്കിപ്പുറം വെള്ളക്കൊടി വീശി പാകിസ്താൻ. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചു.പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളം സന്ദർശനത്തിനിടെയാണ്‌ ചർച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്‌.

സമാധാനത്തിനായി ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്നായിരുന്നു ഷഹ്ബാസ് ഷെരീഫിന്റെ പരാമർശം. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കാശ്മീർ വിഷയവും ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവരും ഷഹ്ബാസ് ഷെരീഫിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *